Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല 

April 29, 2024

news_malayalam_politics_in_india

April 29, 2024

ന്യൂസ്‌റൂം പൊളിറ്റിക്കൽ ഡെസ്ക്

ന്യൂ ദൽഹി : ഇന്ത്യയിൽ പാർലമെന്റ് ഇലക്ഷൻ നടക്കുന്നതിനോടനുബന്ധിച്ച് ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നതായി പരാതി.ഇന്ത്യ സഖ്യം യാഥാർഥ്യമായതോടെ പഴയ 'മോദി ഇഫക്റ്റ്' അസ്തമിക്കുമെന്ന ഭീതി ഉയർന്നതോടെ പല മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ വിലയ്ക്കുവാങ്ങി എതിർ സ്ഥാനാർത്ഥികളെ ഇല്ലാതാക്കുകയെന്ന തന്ത്രമാണ് ബി.ജെ.പിയും നരേന്ദ്ര മോദി സർക്കാരും ഇപ്പോൾ പ്രയോഗിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് ബാം നാമനിർദേശ പത്രിക പിൻവലിച്ച്  ബിജെപിയില്‍ ചേന്നതെന്നാണ് ആരോപണം.. ഇന്‍ഡോര്‍ സ്ഥാനാര്‍ത്ഥിയായ അക്ഷയ്ബാം പത്രിക പിന്‍വലിച്ച ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇൻഡോർ ലോക്‌സഭാ സീറ്റിൽ സിറ്റിംഗ് എംപി ശങ്കർ ലാൽവാനിക്കെതിരെ കോൺഗ്രസ് ബാമിനെ രംഗത്തിറക്കിയിരുന്നു. ബിജെപി എംഎൽഎ രമേശ് മെൻഡോളയ്‌ക്കൊപ്പം കളക്ടറേറ്റിലെത്തി തിങ്കളാഴ്ചയാണ് അക്ഷയ് കാന്തി പത്രിക പിൻവലിച്ചത്.
ബാമിന്റെ വരവ് സ്വാഗതം ചെയ്ത് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ രംഗത്തെത്തി. ‘പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദ, മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന പ്രസിഡൻ്റ് വിഡി ശർമ എന്നിവരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാമിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.’ കൈലാഷ് വിജയവർഗിയ എക്സിൽ കുറിച്ചു.

ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അക്ഷയ് ബാമിന്റെ കൂറുമാറ്റം. സൂറത്തിൽ എതിർ സ്ഥാനാർത്ഥികളുടെ പത്രിക സാങ്കേതിക കാരണത്താൽ തള്ളിപ്പോയതൊടെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് കളം ഒരുങ്ങുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക ഒപ്പിലെ പൊരുത്തക്കേടു കൊണ്ടാണ് അസാധുവായത്. ഇത് കൂടാതെ ബിഎസ്പി അടക്കം മറ്റ് എട്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News