May 06, 2024
May 06, 2024
കോഴിക്കോട്: കോഴിക്കോട് എൻ. ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാർത്ഥി ജീവനൊടുക്കി. മെക്കാനിക്കല്‍ എൻജിനിയറിങ് മൂന്നാം വർഷ വിദ്യാർത്ഥിയായ മുംബൈ സ്വദേശി യോഗേശ്വർ നാഥാണ് മരിച്ചത്. മെഗാ ഹോസ്റ്റൽ കെട്ടിടത്തിലെ സി ബ്ലോക്കിന്റെ ഏഴാം നിലയിൽ നിന്നാണ് യോഗേശ്വർ ചാടിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് (തിങ്കൾ) രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടുകാർക്ക് മെസ്സേജ് അയച്ച ശേഷമാണ് യോഗേശ്വർ കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് എൻ.ഐ.ടി അധികൃതർ പറഞ്ഞു. ബിടെക് പരീക്ഷകൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F