Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
റിയാദിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ സ്റ്റേഡിയം

July 29, 2024

July 29, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്:  സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ പുതിയ സ്റ്റേഡിയം വരുന്നു. 2029-ഓടെ പൂർത്തിയാകുന്ന കിങ് സൽമാൻ സ്റ്റേഡിയത്തിന്റെ രൂപ രേഖ അനാവരണം ചെയ്തു. റിയാദ് സിറ്റിക്ക് വേണ്ടിയുള്ള റോയൽ കമ്മീഷനും കായിക മന്ത്രാലയവും ചേർന്ന് കിങ് സൽമാൻ സ്റ്റേഡിയത്തിന്റെയും കായിക സൗകര്യങ്ങളുടെയും ഡിസൈനുകളും ഭാവി പദ്ധതികളുമാണ് പുറത്തിറക്കിയത്. ആഗോളതലത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് സ്റ്റേഡിയങ്ങളിൽ ഒന്നായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. സൗദി ദേശീയ ടീമിന്റെ പ്രധാന വേദിയായി പ്രവർത്തിക്കുകയും പ്രധാന കായിക മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.

റിയാദിലെ കിങ് അബ്ദുല്‍ അസീസ് പാര്‍ക്കിന് സമീപമാണ് കിങ് സല്‍മാന്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. 6,60,000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 96,500 ലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സ്റ്റേഡിയത്തിന് ഹരിത ഭിത്തികളും മേല്‍ക്കൂരയുമുണ്ടാകും. പ്രധാന സ്റ്റേഡിയത്തില്‍ 92,000 സീറ്റുകളാണുണ്ടാവുക. കൂടാതെ 150 സീറ്റുകള്‍ അടങ്ങിയ റോയല്‍ ക്യാബിനും 120 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളും 300 വിഐപി സീറ്റുകളും വിശിഷ്ട വ്യക്തികള്‍ക്കുള്ള 2,200 സീറ്റുകളും സ്റ്റേഡിയത്തിലുണ്ടാകും.

വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാനുള്ള  സൗകര്യങ്ങളും, എല്ലാ പ്രായക്കാര്‍ക്കും ദിവസം മുഴുവന്‍ ലഭ്യമായ വാണിജ്യ കേന്ദ്രങ്ങളും വിനോദ സ്ഥലങ്ങളും സ്റ്റേഡിയത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി സ്റ്റേഡിയത്തെ മാറ്റും. കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളിലും സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലും സുസ്ഥിരമായ കൂളിങ് സംവിധാനമുണ്ടാകും.സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം സ്‌ക്രീനുകളാല്‍ ചുറ്റപ്പെട്ടിരിക്കും. സ്റ്റേഡിയത്തിനകത്ത് പൂന്തോട്ടങ്ങളുണ്ടാകും.

വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, പാഡല്‍ കോര്‍ട്ടുകള്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ കോര്‍ട്ടുകള്‍ക്ക് പുറമെ, വിവിധ കായിക വിനോദങ്ങള്‍ പരിശീലിക്കാനുള്ള രണ്ട് റിസര്‍വ് മൈതാനങ്ങള്‍, ആരാധകര്‍ക്കുള്ള അരീനകള്‍, ഇന്‍ഡോര്‍ ജിം, ഒളിംപിക് സ്വിമ്മിംഗ് പൂള്‍, അത്‌ലറ്റിക്‌സ് ട്രാക്ക് എന്നീ അനുബന്ധ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ സ്റ്റേഡിയത്തിന് സമീപമുണ്ടാകും. ഫിഫയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനും സുസ്ഥിരതയുടെയും വാസ്തുവിദ്യാ മികവിന്റെയും നിലവാരം ഉയർത്തിപ്പിടിക്കുന്നതിനാണ് സ്റ്റേഡിയത്തിന്റെ ഡിസൈനുകൾ തിരഞ്ഞെടുത്തത്.


Latest Related News