October 27, 2024
October 27, 2024
കുവൈത്ത് സിറ്റി: കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ നീതിന്യായ മന്ത്രാലയം പുതിയ ഫീച്ചർ ഉൾപ്പെടുത്തി. "മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കുമുള്ള ഇൻക്വയറി ലെറ്റർ അപേക്ഷ" എന്ന ഫീച്ചറാണ് പുതിയതായി ഉൾപ്പെടുത്തിയത്. അപേക്ഷകർക്ക് (വാദികൾ) പ്രതികളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി ഒരു കത്ത് ലഭിക്കുന്നതിന് പുതിയ സേവനം ഉപയോഗിക്കാം. തുടർന്ന് കത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എൻഫോഴ്‌സ്‌മെൻ്റിന് സമർപ്പിക്കണം. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നിരവധി പുതിയ പരിഷ്‌ക്കാരങ്ങളാണ് നടപ്പാക്കി വരുന്നത്.