September 01, 2024
September 01, 2024
കുവൈത്ത് സിറ്റി: കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തി. ഇനി മുതൽ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടാത്താമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
സഹേൽ ആപ്പ് വഴി വാഹന കൈമാറ്റം നടത്താൻ, വാഹനം കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്നയാൾ ആപ്പിലെ ട്രാഫിക് വകുപ്പിന്‍റെ സർവീസസ് വിഭാഗത്തിൽ വാഹന നമ്പർ നൽകി അപേക്ഷ സമർപ്പിക്കണം. തുടർന്ന്, വാഹനം വാങ്ങുന്നയാളുടെ സിവില്‍ ഐഡി നൽകിയാൽ, മന്ത്രാലയത്തിന്‍റെ അറിയിപ്പ് വാങ്ങുന്നയാൾക്ക് ലഭിക്കും. ഇതിന് ശേഷം ഇൻഷുറൻസ്, ഫീസ് അടയ്ക്കൽ, വിൽപനക്കാരൻ വാഹനത്തിന്‍റെ വില ലഭിച്ചുവെന്ന തെളിവ് സമർപ്പിക്കൽ എന്നീ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. കുവൈത്ത് മൊബൈൽ ഐഡി വഴി ഇതിനെ അംഗീകരിക്കണം. അംഗീകാരത്തിന് ശേഷം ഇലക്ട്രോണിക് വാഹന ലൈസൻസ് ഡൗൺലോഡ് ചെയ്യാനുള്ള അറിയിപ്പ് ലഭിക്കും. പുതിയ വാഹന രജിസ്ട്രേഷൻ ഡിജിറ്റൽ വാലറ്റിലേക്ക് ഡൗൺലോഡ് ചെയ്യുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F