October 29, 2023
October 29, 2023
കുവൈത്ത്: കുവൈത്തില്‍ രാജ്യം വിടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ റസിഡന്‍സ് ഇനി മുതല്‍ തൊഴിദാതാവിന് റദ്ദാക്കാന്‍ കഴിയും. രാജ്യം വിട്ട് മൂന്ന് മാസത്തിന് ശേഷം റസിഡന്‍സി റദ്ദാക്കാന്‍ തൊഴില്‍ദാതാവിന് അവകാശമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റസിഡന്‍സി അഫയേഴ്‌സ് സെക്ടര്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബര്‍ 5 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. റസിഡന്‍സ് റദ്ദാക്കുന്നതിന് സഹേല്‍ ആപ്പ് വഴി അപേക്ഷിക്കാം. ഇപ്രകാരം റദ്ദാക്കിയില്ലെങ്കില്‍ രാജ്യം വിട്ട് ആറ് മാസത്തിന് ശേഷം സ്വയമേവ റസിഡന്‍സ് റദ്ദാക്കപ്പെടും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F