Breaking News
ഫിൻഖ്യൂ ഖത്തർ അന്താരാഷ്ട്ര നെഴ്‌സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ | കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം |
സൗദിയിൽ ബൈക്കുകൾ വാടകയ്‌ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ചു

October 27, 2024

October 27, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ ബൈക്കുകൾ വാടകക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ചു. ഇനി 17 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ബൈക്കുകൾ വാടകക്കെടുക്കാൻ അനുമതിയുള്ളൂ. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെൽമറ്റ് അണു നശീകരണത്തിന് വിധേയമാക്കണം. ഗവൺമെന്റ് പ്ലാറ്റ്ഫോമായ സർവ്വേയിലാണ് ബൈക്കുകളും സ്‌കൂട്ടറുകളും വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയമാണ് പുതിയ നിയമങ്ങൾ പ്രസിദ്ധീകരിച്ചത്.

ബൈക്കും സ്‌കൂട്ടറും വാടകയ്ക്ക് നൽകുന്ന എല്ലാ കടകളും സ്റ്റാളുകളും സിവിൽ ഡിഫൻസിന്റെ അനുമതി നേടണം. സ്ഥാപനങ്ങൾക്ക് വ്യവസായ രജിസ്‌ട്രേഷൻ, നിക്ഷേപ കരാർ എന്നിവ നിർബന്ധമാണ്. വ്യവസായ മേഖലയിൽ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, പരിസര സൗന്ദര്യം, യാത്രക്കാരുടെ സുരക്ഷ, പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുക, മേഖലയുടെ വളർച്ച തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിയമം പരിഷ്‌കരിച്ചത്.


Latest Related News