Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ഖത്തറില്‍ ഒരു മുസ്ലിം പള്ളി കൂടി ഔഖാഫ് മന്ത്രാലയം ആരാധനയ്ക്കായി തുറന്നു

May 15, 2024

news_malayalam_awqaf_ministry_updates

May 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അൽ എബ്ബിൽ ഔക്കാഫ് മന്ത്രാലയം പുതിയ പള്ളി തുറന്നു. മോസ്ക് നമ്പർ 1389 എന്ന പേരിലാണ് പുതിയ പള്ളി തുറന്നത്. 4,271 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പള്ളിയിൽ 1135 സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ആരാധന നടത്താന്‍ സൗകര്യമുണ്ടായിരിക്കും. ഇമാമിനും മുഅദിനും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ മസ്ജിദുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ചട്ടകൂടിലാണ് പുതിയ പള്ളി തുറന്നത്. മസ്ജിദിൽ ധാരാളം പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമേ വിശാലമായ വുളു സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗർക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഔഖാഫ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ, രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പള്ളികളുടെ ലൊക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News