April 01, 2024
April 01, 2024
ദോഹ: ഖത്തറിൽ വാഹനങ്ങളുടെ നിയമവിരുദ്ധമായുള്ള ഓവർടേക്കിങ് കണ്ടെത്തുന്നതിന് പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നിയമവിരുദ്ധമായുള്ള ഓവർടേക്കിങ് കണ്ടെത്തുന്നതിന് നിരവധി നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വലതുവശത്ത് നിന്ന് ഓവർടേക്ക് ചെയ്യുന്നവരുടെ അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. “വലതുവശത്ത് നിന്ന് ഓവർടേക്കിങ് ചെയ്യുന്നത് അശ്രദ്ധമായ പെരുമാറ്റമാണ്. ഇത് പലപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങളെ അവഗണിക്കുകയും നിരവധി ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു,” മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
2015ൽ ഭേദഗതി ചെയ്ത ട്രാഫിക് നിയമപ്രകാരം, വലതുവശത്ത് നിന്ന് ഓവർടേക്ക് ചെയ്താൽ 1000 റിയാലാണ് പിഴ. ഡ്രൈവറുടെ സുരക്ഷയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രാലയം സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഊന്നിപ്പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F