Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
എക്സ്പോയിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും പ്രത്യേക മെട്രോ സർവീസ് ആരംഭിച്ചു

August 03, 2024

news_malayalam_metro_updates_in_uae

August 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: എക്സ്പോ 2020യിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും ഇന്ന് (ശനി) മുതൽ പ്രത്യേക സർവീസുമായി ദുബായ് മെട്രോ. ഇതോടെ ജബൽ അലി മെട്രോ സ്റ്റേഷനിൽ ട്രെയിൻ മാറിക്കയറേണ്ട സാഹചര്യം ഒഴിവായി. ജബൽ അലിയിൽ വൈ ജംക്‌ഷൻ സ്ഥാപിച്ചതോടെയാണ് എക്സ്പോയിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും നേരിട്ടുള്ള സർവീസുകൾ സാധ്യമായത്. 

സെന്റർ പോയിന്റ് സ്റ്റേഷനിൽ നിന്ന് യുഎഇ എക്സ്ചേഞ്ചിലേക്ക് കയറിയാൽ, ജബൽ അലിയിലെ ഇന്റർ ചേഞ്ച് സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മാറിക്കയറണമായിരുന്നു. തിരിച്ചു സെന്റർ പോയിന്റിലേക്കുള്ള യാത്രയിലും ഇതേ സാഹചര്യമായിരുന്നു. മെട്രോ റെഡ് ലൈനിൽ രണ്ടു ദിശയിലുള്ള അവസാന സ്റ്റേഷനുകളാണ് എക്സ്പോ 2020യും യുഎഇ എക്സ്ചേഞ്ചും. രണ്ടു സ്റ്റേഷനിലേക്കും പ്രത്യേക മെട്രോ സർവീസ് ആരംഭിചതോടെ യാത്രക്കാർക്ക് അതേ ട്രെയിനിൽ ലക്ഷ്യത്തിലെത്താം. 

നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ 64 സ്റ്റേഷനുകളാണ് ദുബായ് മെട്രോയ്ക്കുള്ളത്. 2030 ആകുമ്പോഴേക്കും മെട്രോ സഞ്ചരിക്കുന്ന ദൂരം 140 ചതുരശ്ര കിലോമീറ്ററാകും. സ്റ്റേഷനുകളുടെ എണ്ണം 96 ആകും. 2040ൽ ആകെ ദൂരം 228 ചതുരശ്ര കിലോമീറ്ററായി ഉയരും. സ്റ്റേഷനുകൾ 140 എണ്ണവും. മെട്രോ സർവീസുകൾ വർധിപ്പിക്കുന്നതിലൂടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച്  മെട്രോ ആശ്രയിക്കുന്നവരുടെ എണ്ണം 45 ശതമാനമാക്കുകയാണ് ലക്ഷ്യം.


Latest Related News