Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
ഖത്തറിൽ പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം

August 07, 2024

August 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കും. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. 2024 മുതൽ 2030 വരെയാണ് രണ്ടാംഘട്ട ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിക്കുന്നത്. പുതിയ പദ്ധതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ ഡോ. മസൂദ് ജറല്ലാ അൽ മർറി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നയവുമായി ബന്ധപ്പെട്ട് ജിസിസി രാജ്യങ്ങൾക്കായി ദോഹയിൽ നടന്ന വർക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിസ്ഥിതി സൗഹൃദവും കൂടുതൽ ഉത്പാദന ക്ഷമതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന് ആവശ്യമായ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത, ഭൂമി, ഭൂഗർഭ ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തൽ, എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. 

2018 മുതൽ 2023 വരെയുള്ള ആദ്യഘട്ട ഭക്ഷ്യ സുരക്ഷാ പദ്ധതി വൻ വിജയമായിരുന്നു. ഭക്ഷ്യ സുരക്ഷയിൽ അറബ് ലോകത്ത് ഒന്നാമത് എത്താനും ആഗോള തലത്തിൽ 24ാം റാങ്കിൽ എത്താനും ഖത്തറിന് ഇതുവഴി സാധിച്ചു.


Latest Related News