February 07, 2024
February 07, 2024
റിയാദ്: സൗദിയിൽ എട്ട് പുതിയ ഇ-സർവീസുകൾ കൂടി ജവാസാത്ത് ആരംഭിച്ചു. രാജ്യത്തെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പ്ലാറ്റ്ഫോമുകളായ അബ്ഷിറിലും മുഖീമിലുമായാണ് പുതിയ സേവനങ്ങളാണ് ഏർപ്പെടുത്തിയത്.
പാസ്‌പോർട്ട് മോഷണം, പാസ്‌പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കുന്നതിന് അബ്ഷിറിൽ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശക വിസയിൽ വരുന്നവർക്കുള്ള ഡിജിറ്റൽ ഐ.ഡി, മുഖീം പ്രിന്റ് എന്നിവയും ഇനി മുതൽ അബ്ഷിറിലൂടെ ലഭ്യമാകും.
അതേസമയം, ഇഖാമയിൽ പേര് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ സംഭവിച്ച മാറ്റം ശരിയാക്കുന്നതിനുള്ള സേവനം ഇനി മുതൽ മുഖീമിൽ ലഭ്യമാകും. ഇതിന് പുറമെ, ഇഖാമ നഷ്ടപ്പെടുന്നത് അറിയിക്കാനും മുഖീമിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വിസ വിവരങ്ങളും ഇനി മുതൽ മുഖീമിലൂടെ അറിയിക്കാൻ സാധിക്കും. സ്‌പോൺസറുടെ വിസ അലർട്ട് ലഭിക്കുന്നതിനുള്ള സേവനവും ഏർപ്പെടുത്തി.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിന്റെ നേതൃത്വത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആസ്ഥാനത്താണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പാസ്‌പോർട്ട് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ യഹ്‌യ, നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഡോ. എസ്സാം ബിൻ അബ്ദുല്ല അൽ വാഖിത്, ടെക്‌നോളജി അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്റ് മന്ത്രി എഞ്ചിനീയർ താമർ, ഇൽമ് സി.ഇ.ഒ ഡോ. അബ്ദുൾ റഹ്മാൻ ബിൻ സാദ് അൽ ജാദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F