Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ദുബായിൽ വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ ബ​സ് റൂട്ട് ആരംഭിച്ചു

February 11, 2024

news_malayalam_new_bus_services_started_in_dubai_for_weekends

February 11, 2024

ന്യൂസ്റൂം ഡെസ്ക്

ദുബായ്: ദുബായിൽ വാ​രാ​ന്ത്യ ദിവസങ്ങളിൽ മാ​ത്ര​മാ​യി പു​തി​യ ബസ് റൂ​ട്ട് ആ​രം​ഭി​ച്ചു. റൂ​ട്ട്-​ഡ​ബ്ല്യു 20 എ​ന്ന ബ​സ്​ റൂ​ട്ടാ​ണ്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച​തെന്ന് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അറിയിച്ചു. ​ഗ്രീ​ൻ ലൈ​നി​ലെ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നെ​യും അ​ൽ മം​സാ​ർ ബീ​ച്ചി​നെ​യും ബ​ന്ധി​പ്പി​ക്ച്ചാ​ണ് പു​തി​യ ബസ് റൂ​ട്ട് ആരംഭിച്ചത്.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ വൈ​കീ​ട്ട് 5​നും രാ​ത്രി 11നും ​ഇ​ട​യി​ലാ​ണ് സ​ർ​വി​സു​ണ്ടാ​വു​ക. ഓ​രോ അ​ര മ​ണി​ക്കൂ​റി​ലും സ​ർ​വി​സ് ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ, ന​​ഗ​ര​ത്തി​ൽ പു​തി​യ നി​ര​വ​ധി ബ​സ് റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​വും എ​ളു​പ്പ​വും പ​രി​ഗ​ണി​ച്ചാ​ണ്​ വി​വി​ധ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 

ബ​സ്​ റൂ​ട്ടു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റൂ​ട്ട് 11-ബി​യെ റൂ​ട്ട് 11 എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യും. 16എ, 16​ബി എ​ന്നി​വ​യും യ​ഥാ​ക്ര​മം റൂ​ട്ട് 16, 25 എ​ന്നി​ങ്ങ​നെ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്നുണ്ട്.

റൂ​ട്ട്-16 റാ​ശി​ദി​യ ബ​സ് സ്റ്റേ​ഷ​നി​ൽ​ നി​ന്ന് അ​ൽ അ​വീ​റി​ലേ​ക്കു​ള്ള സ​ർ​വി​സാ​ണ്. ​​റൂ​ട്ട് 25 ഗോ​ൾ​ഡ് സൂ​ഖ് ബ​സ് സ്റ്റേ​ഷ​നി​ൽ ​നി​ന്ന് റാ​ശി​ദി​യ​യി​ലേ​ക്കു​ള്ള​തു​മാ​ണ്. ദുബായ് ഫെ​സ്റ്റി​വ​ൽ സി​റ്റി​യും അ​ൽ ഗ​ർ​ഹൂ​ദ് പ​രി​സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി റൂ​ട്ട് എ​ഫ്​-62 നീ​ട്ടും.

റൂ​ട്ട് സി-04 ​മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ലൈ​ബ്ര​റി​യി​ലേ​ക്ക് നീ​ട്ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 103, 106 റൂ​ട്ട്​ ബ​സു​ക​ൾ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ​ നി​ന്ന് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് നേ​രി​ട്ടു​ള്ള നോ​ൺ-​സ്റ്റോ​പ്പ് സേ​വ​നം ന​ൽ​കും.

റൂ​ട്ട് ഇ-303 ​അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റ് വ​ഴി ഷാ​ർ​ജ​യി​ലേ​ക്ക് തി​രി​ച്ചു​വി​ടും. അ​തോ​ടൊ​പ്പം റൂ​ട്ടു​ക​ൾ 16എ, 16​ബി, 64എ ​എ​ന്നി​വ നി​ർ​ത്ത​ലാ​ക്കും. 5, 7, 62, 81, 110, സി04, ​സി09, ഇ306, ​ഇ307​എ, എ​ഫ്​12, എ​ഫ്​15, എ​ഫ്​26, എ​സ്.​എ​ച്ച്​1 തുടങ്ങിയ 13 ബ​സ് റൂ​ട്ടു​ക​ളു​ടെ യാ​ത്ര​ സ​മ​യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ആ​ർ.​ടി.​എ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News