ദുബായ്: ദുബായ് നഗരം ചുറ്റിക്കാണാൻ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ച് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). ‘ഹോപ്പ് ഓൺ ആൻഡ് ഹോപ്പ് ഓഫ്’ എന്ന പുതിയ ബസ് സർവീസ് ഇന്ന് (സെപ്റ്റംബർ 1) മുതലാണ് ആരംഭിക്കുന്നത്. ദുബായ് മാളിൽ നിന്നാണ് ബസ് സർവീസ് ആരംഭിക്കുക. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഓരോ മണിക്കൂറിലും ബസ് പുറപ്പെടും.
ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, ഫുച്ചർ മ്യൂസിയം, ഗോൽഡ് സൂഖ്, ലെമർ ബീച്ച്, ജുമൈറ മസ്ജിദ്, സിറ്റിവാക്ക് തുടങ്ങി എട്ട് സ്റ്റോപ്പുകളിലൂടെ ബസ് കടന്നുപോകും. കൂടാതെ, ഗുബൈബ മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മറൈൻ സ്റ്റേഷൻ എന്നിവിടങ്ങിലും സർവീസുണ്ടാകും. മുപ്പത്തിയഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F