February 04, 2024
February 04, 2024
ദുബായ്: ദുബായില്‍ ഷെയ്ഖ് സായിദ് റോഡിനേയും ദുബായ് ഹാര്‍ബറിനേയും ബന്ധിപ്പിക്കുന്ന പുതിയ പാലം നിര്‍മിക്കുന്നു. 1,500 മീറ്റര്‍ നീളത്തില്‍ രണ്ട് വരിപാതയുള്ള പാലമാണ് നിര്‍മ്മിക്കുക. ആര്‍ടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. മണിക്കൂറില്‍ ആറായിരം വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പാലമാണ് നിര്‍മ്മിക്കുന്നതെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു.
ഷെയ്ഖ് സായിദ് റോഡിലെ (ദുബായ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം) അഞ്ചാമത്തെ ഇന്റര്‍സെക്ഷന്‍ മുതല്‍ ദുബായ് ഹാര്‍ബര്‍ സ്ട്രീറ്റ് വരെ നീളുന്നതാണ് പാലം. ഇത് അല്‍ ഫലക് സ്ട്രീറ്റുമായുള്ള അല്‍ നസീം സ്ട്രീറ്റിന്റെ ഇന്റര്‍സെക്ഷനിലൂടെയും കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റിന്റെ ഇന്റര്‍സെക്ഷനിലൂടെയും പാലം കടന്നുപോകും.
പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഗതാഗതം മെച്ചപ്പെടുകയും യാത്രാ സമയം 12 മിനിറ്റില്‍ നിന്ന് മൂന്ന് മിനിറ്റായി കുറയുകയും ചെയ്യുമെന്നും ആര്‍ടിഎ വ്യക്തമാക്കി. ദുബായ് ഹാര്‍ബറിലേക്കും പുറത്തേക്കും സൗജന്യ ഗതാഗതവും ലഭ്യമാക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F