Breaking News
ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിച്ചുള്ള ആക്രമണം വിഭാഗീയത ഉണ്ടാക്കാൻ ലക്ഷ്യമാക്കിയെന്ന് മേജർ രവി | പഹൽഗാം ഭീകരാക്രമണം,മൂന്നുപേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു | ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. |
ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഗൾഫ് എയർ; പുതിയ നിയമം ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ

October 15, 2024

October 15, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്‌റൈന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിൽ മാറ്റം വരുത്തിയതായി ഗൾഫ് എയർ അറിയിച്ചു. ഇക്കണോമി ക്ലാസിൽ നിലവിൽ 23 കിലോ ബാഗേജും 7 കിലോ ഹാൻഡ് ലഗ്ഗേജുമാണ് ഇതുവരെ അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഇക്കണോമി ക്ലാസിൽ ഒരാൾക്ക് 46 കിലോ അനുവദിക്കുകയില്ല. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരുമെന്ന് ഗൾഫ് എയർ വ്യക്തമാക്കി.

പുതിയ ഫെയർ ബ്രാൻഡ് കാറ്റഗറിയിലുള്ള ലൈറ്റ് സ്മാർട്ട് ഫ്ലെക്സ് ടിക്കറ്റുകളുടെ ഇക്കണോമി ക്ലാസിൽ തന്നെ മൂന്ന് വിഭാഗങ്ങളായാണ് യാത്രക്കാരുടെ ബാഗേജുകളുടെ തൂക്കം അനുവദിച്ചിട്ടുള്ളത് .ഇതിൽ ഇക്കോണമി ലൈറ്റ്: 25 കിലോഗ്രാം,ഇക്കോണമി സ്മാർട്ട്: 30 കിലോഗ്രാം ഇക്കോണമി ഫ്ലെക്സ്: 35 കിലോഗ്രാം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള തൂക്കം.

ബിസിനസ് ക്ലാസുകളിൽ ബിസിനസ് സ്മാർട്ടിൽ 40 കിലോഗ്രാമും ബിസിനസ് ഫ്ലെക്സിൽ 50 കിലോഗ്രാം ബാഗേജുമാണ് അനുവദിക്കുക. വെയ്റ്റ് അലവൻസിനുള്ളിൽ പരമാവധി 5 ബാഗുകൾ യാത്രക്കാർക്ക് കൊണ്ട് പോകാം. ഓരോ ബാഗുകളും മൊത്തം അളവിൽ 158 സെന്റിമീറ്ററിൽ കവിയാൻ പാടില്ല. കുട്ടികൾക്ക് 10 കിലോയും സ്ട്രോളറും കാർ സീറ്റും അനുവദിച്ചിട്ടുണ്ട്. 50 ഇഞ്ച് വരെയുള്ള ടിവികൾ ശരിയായി പായ്ക്ക് ചെയ്താൽ സ്വീകരിക്കും. വലിയ ടിവികൾ ചരക്കുകളായി അയയ്ക്കും. ഒരു ലഗേജും 32 കിലോയിൽ കൂടാൻ പാടില്ല. അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.


Latest Related News