June 04, 2024
June 04, 2024
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പി തോറ്റു. രാംമന്ദിർ ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്ഥാനാർഥി ലല്ലു സിങ്ങാണ് ബി.ജെ.പിയുടെ സ്ഥാനാർഥി. എസ്.പി സ്ഥാനാർഥി അവദേശ് പ്രസാദാണ് ഇവിടെ മുന്നിലുള്ളത്.
ഒമ്പതു തവണ എംഎൽഎയായ എസ്.പി സ്ഥാനാർഥി അവദേശ് പ്രസാദ് 37,000 ലീഡാണ് നിലനിർത്തുന്നത്. വോട്ടെണ്ണൽ മണിക്കൂറോളം പിന്നിടുമ്പോൾ ലല്ലു സിങ് പിന്നിലാണ്.
കഴിഞ്ഞ തവണ മണ്ഡലത്തിൽ ജയിച്ച ലല്ലു സിങ്ങിന്റെ ഭൂരിപക്ഷം 65,477 ആണ്. ആകെ പോൾ ചെയ്ത 10,87,420 വോട്ടിൽ 529,021 വോട്ടും (48.66%) ലല്ലു സിങ് നേടി. എസ്പിയുടെ ആനന്ദ് സെൻ യാദവിന് കിട്ടിയത് 4,63,544 വോട്ട്. 42.64 ശതമാനം. കോൺഗ്രസിന് 53,386 വോട്ടു കിട്ടി. 4.91 ശതമാനം. മുൻ തെരഞ്ഞെടുപ്പിൽ നിന്ന് 7.79 ശതമാനം വോട്ടാണ് കോൺഗ്രസിന് 2019ലുണ്ടായത്.