Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
നക്സൽ നേതാവ് കുന്നേൽ കൃഷ്ണൻ അന്തരിച്ചു

April 27, 2024

news_malayalam_death_news_in_kerala

April 27, 2024

ന്യൂസ്‌റൂം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ നക്സൽ ബാരി പ്രസ്ഥാനത്തിലെ നക്സലൈറ്റ് പ്രസ്ഥാന നേതാവ് കുന്നേൽ കൃഷ്ണൻ ( 85) അന്തരിച്ചു. മാനന്തവാടി വാളാട് സ്വദേശിയാണ്. തിരുവനന്തപുരത്ത് ആർസിസിയിൽ അർബുദത്തിന് ചികിത്സയിലായിരുന്നു. ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 1.15 ഓടെയാണ് അന്ത്യം.

1948ലാണ് കൃഷ്ണൻ തൊടുപുഴയിൽ നിന്ന് വയനാട്ടിലെ വാളാട് എത്തുന്നത്. ഹൈസ്കൂൾ പഠനകാലത്ത് കെഎസ്എഫിൽ ചേർന്ന് നക്സലൈറ്റ് വർഗീസിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം, കേണിച്ചിറ മഠത്തിൽ മത്തായി കൊലക്കേസ് അടക്കം നിരവധി ജന്മിമാരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പിടിയിലായപ്പോൾ കക്കയം ക്യാമ്പിൽ അതിക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. മരിക്കും വരെ നക്സലൈറ്റ് ആശയങ്ങളിൽ അടിയുറച്ചു നിന്നിരുന്ന വ്യക്തിയാണ് കുന്നേൽ കൃഷ്ണൻ. 

ഭാര്യ: കനക. മക്കൾ: അജിത് കുമാർ (കെ.എസ്.ആർ.ടി.സി കാസർകോട്), അനൂപ് കുമാർ (ബംഗളൂരു), അനിഷ്യ അരുൺകുമാർ (മൈസൂർ), അനീഷ് കുമാർ (സൗദി). മരുമക്കൾ: ബിന്ദു, ഹർഷ (നേഴ്സ്, ബംഗളൂരു) ചാർളി ചാക്കോ (ചെന്നൈ), സൗപർണിക, അബ്ജു (എറണാകുളം). സംസ്ക്കാരം നാളെ (ഞായറാഴ്ച) വൈകീട്ട് അഞ്ചിന് വാളാട് വീട്ടിൽ നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News