Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും

May 01, 2024

news_malayalam_development_updates_in_kerala

May 01, 2024

ന്യൂസ്‌റൂം ഡെസ്ക്

കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുന്നു. മെയ് അഞ്ചു മുതല്‍ കോഴിക്കോട് - ബെം​ഗളൂരു റൂട്ടിൽ ബസ് സര്‍വീസ് നടത്തും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്നും കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴിയാണ് റൂട്ട് നിശ്ചയിച്ചത്.  കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാംഗ്ലൂർ (സാറ്റ്ലെറ്റ്, ശാന്തിനഗര്‍) എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപ്പുകളുമുണ്ടാകും.  

പുലർച്ചെ 4 മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിക്കുന്ന ബസ് , 11.35ന് ബംഗളൂരുവില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഗരുഡ പ്രീമിയം എന്ന പേരിലാണ് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുക. സര്‍വീസ് ആരംഭിക്കാനായി ബുധനാഴ്ച വൈകീട്ട് ബസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

എന്നാൽ മെയ് 5ന് മുന്‍പ് ബസില്‍ യാത്ര ചെയ്യാനുള്ള അവസരവും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലാണ് പൊതുജനങ്ങള്‍ക്ക് ഭാഗമാകാന്‍ അവസരമുള്ളത്. ഇന്ന് (മെയ് 1) വൈകിട്ട് 6.30ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുന്ന ബസിൽ ടിക്കറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

ആധുനിക രീതിയിൽ എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കയറാൻ തയ്യാറാക്കിയ ഹൈഡ്രോളിക് ലിഫ്റ്റിലൂടെ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ശുചിമുറി, വാഷ്ബേസിന്‍ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News