September 09, 2024
September 09, 2024
ഡൽഹി: ഇന്ത്യയിൽ എംപോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങളുമായി ഐസോലേഷനിൽ കഴിഞ്ഞിരുന്ന യുവാവിലാണ് എംപോക്സ് സ്ഥിരീകരിച്ചിരിച്ചത്. എംപോക്സ് വകഭേദമായ clade 2 ആണ് യുവാവിൽ കണ്ടെത്തിയത്. ഇത് എംപോക്സിന്റെ പഴയ വകഭേദമാണ്. നിലവിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന വകഭേദം clade 2 അല്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദേശത്ത് നിന്നെത്തിയ ഇയാൾ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാകുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2022 ജൂലൈ മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകൾക്ക് സമാനമായ ഒരു ഒറ്റപ്പെട്ട കേസാണിതെന്നും, പ്രോട്ടോക്കോളുകൾ അനുസരിച്ച് ഇത് കൈകാര്യം ചെയ്യുന്നത് തുടരുമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോൺടാക്റ്റ് ട്രെയ്‌സിംഗും നിരീക്ഷണവും ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ രോഗിക്ക് 'എംപോക്സ്' ഇല്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ആദ്യം അറിയിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഇത്തരത്തിലുള്ള പരിശോധനയിലാണ് യുവാവിന് ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. 12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് ഇന്ത്യയില്‍ സംശയകരമായ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F