Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
ബഹ്‌റൈനിൽ ഗതാഗതനിയമ ലംഘനത്തിന് കൂടുതൽ ശിക്ഷ

January 10, 2024

news_malayalam_new_rules_in_bahrain

January 10, 2024

ന്യൂസ്‌റൂം ഡെസ്ക്

മനാമ: ബഹ്‌റൈനിൽ ഗതാഗതനിയമ ലംഘനത്തിന് കൂടുതൽ ശിക്ഷയേർപ്പെടുത്താൻ തീരുമാനം. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വാഹനങ്ങൾ ഇനി 60 ദിവസം കഴിഞ്ഞേ വിട്ടുകൊടുക്കുകയുള്ളു. മുമ്പ് ഇത് 30 ദിവസമായിരുന്നു. 2014 ട്രാഫിക് നിയമത്തിലെ ശിക്ഷാകാലാവധി ഇരട്ടിയാക്കണമെന്ന് ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്തരവിട്ടു. 

അനധികൃതമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾക്കും നിയമലംഘനം ആവർത്തിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുന്ന തരത്തിലാണ് പുതിയ നിയമം. കൂടുതൽ ശബ്ദമുണ്ടാക്കുന്ന തരത്തിൽ വാഹനങ്ങളിൽ സ്ഥിരമോ താൽക്കാലികമോ ആയ കൂട്ടിച്ചേർക്കലുകളും നിരോധിച്ചിട്ടുണ്ട്. ജീവാപായമുണ്ടാകുന്ന രീതിയിൽ പെട്ടെന്ന് വാഹനങ്ങൾ തിരിക്കുകയോ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുകയോ ചെയ്യുന്ന ഡ്രൈവർമാർക്കും പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News