Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
ഭക്ഷ്യവിപണനത്തിൽ സുരക്ഷ പ്രധാനം,ഖത്തറിൽ പരിശോധന ശക്തമാക്കി

August 04, 2024

news_malayalam_moph_updates

August 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നതും ആഭ്യന്തരമായി വ്യാപാരം നടത്തുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ ഊർജിതമാക്കി.

2024 ന്റെ ആദ്യ പകുതിയില്‍, ഇറക്കുമതി ചെയ്ത ഭക്ഷണത്തിന്റെ 60,520 ഷിപ്പ്മെന്റുകളാണ് മന്ത്രാലയം പരിശോധിച്ചത്. ഭക്ഷ്യസുരക്ഷയും  പാലിക്കേണ്ട സാങ്കേതിക മാനദണ്ഡങ്ങൾ  പാലിക്കുന്നുണ്ടോയെന്നും  ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിച്ച് ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ ആകെ 1,168,695,000 കിലോഗ്രാം ആയിരുന്നു. അതേസമയം, വ്യവസ്ഥകള്‍ പാലിക്കാത്ത 985,676 കിലോഗ്രാം ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുകയും 211 കണ്‍സെയിന്‍മെന്റുകള്‍ തിരിച്ചയക്കുകയും ചെയ്തു.

2024 ന്റെ ആദ്യ പകുതിയില്‍ 155 കയറ്റുമതി, പുനര്‍ കയറ്റുമതി സര്‍ട്ടിഫിക്കറ്റുകള്‍, 104 ഭക്ഷ്യ നശീകരണ സര്‍ട്ടിഫിക്കറ്റുകള്‍, 48 ഫുഡ് റീ-ഇന്‍സ്‌പെക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിപ്പാര്‍ട്ട്മെന്റ് വിതരണം ചെയ്തു. ഇക്കാലയളവില്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കാന്‍ 625 അപേക്ഷകളും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പുനഃപരിശോധിക്കാന്‍ 102 അപേക്ഷകളും ലഭിച്ചു. ഉല്‍പ്പന്നങ്ങളുടെ അന്തിമ ക്ലിയറന്‍സിനായി 3,119 അഭ്യര്‍ത്ഥനകളിൽ  മന്ത്രാലയം നടപടികൾ എടുക്കുകയും പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കായുള്ള പ്രവര്‍ത്തന വിവരങ്ങളുടെ രജിസ്‌ട്രേഷനില്‍ 147 അവലോകനങ്ങളും തുടര്‍നടപടികളും സ്വീകരിക്കുകയും ചെയ്തു.

കൂടാതെ, സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമായി പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്നുള്ള 10,064 സാമ്പിളുകൾ പരിശോധിച്ചു.


Latest Related News