Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ലൈസൻസ് ലഭിക്കാൻ തെറ്റായ രേഖകൾ സമർപ്പിച്ച 83 അപേക്ഷകരെ പൊതുജനാരോഗ്യ മന്ത്രാലയം പിടികൂടി

July 31, 2024

July 31, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ആരോഗ്യ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് നേടുന്നതിന് 2022, 2023 വർഷങ്ങളിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രേഖകൾ സമർപ്പിച്ച 83 വ്യക്തികളെ കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. രാജ്യത്ത് ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആരോഗ്യ വിദഗ്ധരുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള കർശനമായ നടപടികൾ നടത്തിവരുന്നുണ്ട്. ഇവർക്ക് ലൈസൻസ് അനുവദിക്കുന്നതിന് മുമ്പാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി. ഇവരെ ബ്ലാക്ക്ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറിന്റെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്നും ആജീവനാന്തം ഇവരെ വിലക്കിയിട്ടുണ്ട്.

ആരോഗ്യ വിദഗ്ധർ ജോലി ചെയ്തിരുന്ന തസ്തികകൾ, പ്രവർത്തി പരിചയം(വർഷങ്ങൾ), അല്ലെങ്കിൽ സ്ഥാപനത്തിന്റെ സ്വഭാവം തുടങ്ങിയ വിവരങ്ങളിൽ കൃത്രിമം കാണിക്കുന്നതാണ് മിക്ക വഞ്ചനാപരമായ ശ്രമങ്ങളിലും ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ പ്രൊഫഷൻസ് വിഭാഗം ഡയറക്ടർ ഡോ. സാദ് അൽ കാബി വിശദീകരിച്ചു. കൂടാതെ, വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള അക്കാദമിക് യോഗ്യതകളിൽ കൃത്രിമം കാണിച്ച സംഭവങ്ങളും യോഗ്യതാ പരീക്ഷകളിൽ (പ്രോമെട്രിക്) തെറ്റിദ്ധരിപ്പിക്കുന്ന ഫലങ്ങളും സമർപ്പിച്ചിട്ടുണ്ട്. ഡോക്‌ടർമാർ, നഴ്‌സുമാർ, അനുബന്ധ ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളും സ്പെഷ്യലൈസേഷനുകളും ലംഘനങ്ങളിൽ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാക്ടീഷണർമാർക്ക് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെയും ബ്ലാക്ക്ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ടെന്നും, ഈ സ്ഥാപനങ്ങൾ നൽകുന്ന ഒരു സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ലെന്നും  അധികൃതർ വ്യക്തമാക്കി. തെറ്റായ അനുഭവ രേഖകൾ നൽകിയ എല്ലാ സ്ഥാപനങ്ങളും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ഖത്തറിന് പുറത്താണെന്നും ഡോ അൽ കാബി കൂട്ടിച്ചേർത്തു.


Latest Related News