Breaking News
ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം |
മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നു; ഖത്തറിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നിർദേശവുമായി പരിസ്ഥിതി മന്ത്രാലയം

July 24, 2024

news_malayalam_moecc_updates_in_qatar

July 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നിർദേശവുമായി ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC). പ്ലാസ്റ്റിക് ഭക്ഷിക്കുന്നതിലൂടെ, കാലക്രമേണ മൃഗങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും- മന്ത്രാലയം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അതിന്റെ ശരിയായ സംസ്‌കരണത്തെക്കുറിച്ചും, പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകി. മനുഷ്യർക്കും മൃഗങ്ങൾക്കും സമുദ്ര ആവാസവ്യവസ്ഥയ്ക്കും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങൾ അടുത്തിടെ നിരവധി പോസ്റ്റുകളിലൂടെയും ഇൻഫോഗ്രാഫിക്സിലൂടെയും മന്ത്രാലയം എടുത്തുകാണിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് വന്യജീവികളെയുമാണ് ബാധിക്കുന്നത്. അതിനാൽ സുരക്ഷിതമായ വഴികളിലൂടെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാൻ നൂതനമായ രീതികളും സാങ്കേതികവിദ്യകളും പ്രയോഗിക്കണം.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമുൾപ്പെടെ ലോകമെമ്പാടുമുള്ള ഒട്ടുമിക്ക അധികാരികളും ഔദ്യോഗിക സ്ഥാപനങ്ങളും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തുന്നുണ്ട്. മണ്ണിലെ പ്ലാസ്റ്റിക്കുകൾ മറ്റ് മൂലകങ്ങളുമായി സംയോജിക്കുകയും, മൃഗങ്ങൾ ഭക്ഷിക്കുന്ന സസ്യങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുമ്പോൾ കൂടുതൽ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. മനുഷ്യർ ഈ മൃഗങ്ങളെ ഭക്ഷിക്കുന്നത് വഴി പ്ലാസ്റ്റിക് മാലിന്യം മനുഷ്യർക്കും അപകടമുണ്ടാക്കുന്നുണ്ട്. ഇത് മുഴുവൻ ഭക്ഷ്യ ശൃംഖലയെയും ബാധിക്കുന്നു-മന്ത്രാലയം വ്യക്തമാക്കി.

“പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെ പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ജീവൻ സംരക്ഷിക്കാൻ കഴിയും. അങ്ങനെ നമുക്ക് ഒരുമിച്ച് നമ്മുടെ പരിസ്ഥിതിയുടെ ജൈവവൈവിധ്യം സംരക്ഷിക്കാൻ കഴിയും. നിർദ്ദിഷ്‌ട സ്ഥലത്ത് അല്ലാതെ ഉപേക്ഷിക്കപ്പെടുന്ന ഒരു പ്ലാസ്റ്റിക് കഷണത്തിന് മത്സ്യത്തെയോ പക്ഷികളെയോ വന്യമൃഗങ്ങളെയോ കൊല്ലാനുള്ള കഴിവുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയുക്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കുക, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ സുസ്ഥിരമായ രീതികൾ സ്വീകരിക്കുക, മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക, നിങ്ങളുടെ പരിസ്ഥിതിയിലെ ജൈവവൈവിധ്യം സംരക്ഷിക്കുക," മന്ത്രാലയം കൂട്ടിച്ചേർത്തു.

പ്രതിവർഷം 18 ബില്യൺ പൗണ്ട് പ്ലാസ്റ്റികാണ് സമുദ്രത്തിലേക്ക് ഒഴുകുന്നത്. 327 ബില്യൺ പ്ലാസ്റ്റിക് ബാഗുകൾ കടലിലേക്കും എത്തുന്നുണ്ട്. ലോകത്താകമാനം 320 ദശലക്ഷം ടൺ പ്ലാസ്റ്റികാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. 450 വർഷമാണ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സമുദ്ര പരിസ്ഥിതിയിൽ നിലനിൽക്കുന്ന കാലയളവ് എന്നാണ് പഠന റിപ്പോർട്ട്. ഭൂമിയിലെ ഓക്സിജനെ 70 ശതമാനം ആണ് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നത്. 2034 ആകുമ്പോഴേക്കും ലോകത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മനുഷ്യർ കഴിക്കുന്ന മൂന്ന് മത്സ്യങ്ങളിൽ ഒന്ന് പ്ലാസ്റ്റിക് മലിനീകരണത്തിന് വിധേയമായിട്ടുണ്ടെന്നും കണക്കുണ്ട്.


Latest Related News