February 12, 2024
February 12, 2024
ദോഹ: ഖത്തറില്‍ തടവിലാക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ച ഖത്തര്‍ അമീറിന്റെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി നേരിട്ട് നന്ദി അറിയിക്കും. നാളെ (ഫെബ്രുവരി 13) യുഎഇയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഫെബ്രുവരി 14 ന് യുഎഇയില്‍ നിന്ന് ഖത്തറില്‍ എത്തും. വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെത്തുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഖത്തര്‍ അമീറുമായി വിശദമായ ചര്‍ച്ച നടത്തും.
Starting shortly!
— Randhir Jaiswal (@MEAIndia) February 12, 2024
Tune in for a special briefing by Foreign Secretary on PM’s visit to the UAE:https://t.co/swhltDSvje
ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ 2022 ഓഗസ്റ്റില്‍ അറസ്റ്റിലായ മലയാളി ഉള്‍പ്പെടെയുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരെയാണ് ഖത്തര്‍ മോചിപ്പിച്ചത്. ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി യുഎഇയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇക്കഴിഞ്ഞ ഡിസംബറില്‍ നാവികരുടെ വധശിക്ഷ തടവ് ശിക്ഷയായി ഖത്തര്‍ കോടതി ഇളവ് ചെയ്തിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ യുഎഇയില്‍ എത്തുന്ന പ്രധാനമന്ത്രി 'അഹ്‌ലന്‍ മോദി' എന്ന പേരില്‍ നാളെ വൈകിട്ട് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഫെബ്രുവരി 14 ന് മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണവും നടത്തും. വൈകിട്ട് ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ച ശേഷം ഖത്തറിലേക്ക് പുറപ്പെടും. ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 15ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F