Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
നിയമലംഘനം; റിയൽ എസ്റ്റേറ്റ് കമ്പനിക്ക് മൂന്ന് മാസത്തെ സസ്പെൻഷൻ നൽകി ഖത്തർ നീതിന്യായ മന്ത്രാലയം

July 25, 2024

news_malayalam_ministry_of_justice_in_qatar

July 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയന്ത്രിക്കുന്ന 2017ലെ നിയമം നമ്പര്‍ 22-ന്റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഖത്തർ നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് ഡിപ്പാര്‍ട്ട്മെന്റിന്റേതാണ് നടപടി. നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും ജോലി സ്ഥലങ്ങളില്‍ ആനുകാലിക പരിശോധന നടത്തുന്നതിനുമായി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് ഡിപ്പാര്‍ട്ട്മെന്റിലെ ഓഡിറ്റ് ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗം നടത്തുന്ന കാമ്പെയ്നുകളുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 14 അനുസരിച്ച് ഇവർ നിയമലംഘനം നടത്തിയത് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വിശദീകരിച്ചു. റിയല്‍ എസ്റ്റേറ്റ് പാട്ടത്തിനെടുക്കുക, ആവശ്യമായ രേഖകള്‍ പൂര്‍ത്തീകരിക്കാതെ  ഏതെങ്കിലും ഇടപാട് നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കരാറുകള്‍ എഴുതുന്നത് നിര്‍ബന്ധമാണെന്നും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് പരിധിക്കുള്ളില്‍ ബാഹ്യ പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനൊപ്പം രേഖകള്‍ പൂര്‍ത്തീകരിച്ച് കൂടുതല്‍ സ്ഥിരീകരണത്തിനായി വകുപ്പിന് സമര്‍പ്പിക്കുന്നതിന് മുമ്പ്  പരസ്യം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്നും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് വകുപ്പ് ഓർമിപ്പിച്ചു.. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്ന വ്യവസ്ഥകളും ലൈസന്‍സിംഗിന്റെ നിയന്ത്രണങ്ങളും ബ്രോക്കര്‍മാര്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഖാലിദ് ഹസന്‍ അല്‍ മെഹ്ഷാദി വിശദീകരിച്ചു.. തൊഴില്‍ നിയന്ത്രിക്കുന്നതിനും, തൊഴിലിന്റെ ഉന്നമനത്തിനും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രോക്കറേജ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരില്‍ നിന്ന് ആവശ്യമായ രേഖകളില്‍ രേഖാമൂലമുള്ള ബ്രോക്കറേജ് കരാറും, പ്രോപ്പര്‍ട്ടി ഉടമയില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും, ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നുള്ള അംഗീകൃത കാഡസ്ട്രല്‍ മാപ്പും, ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ അധികാരപ്പെടുത്തിയ കക്ഷികളുടെ തെളിവും ഉള്‍പ്പെടുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.


Latest Related News