April 09, 2024
April 09, 2024
ദോഹ: ഖത്തറില്‍ കാണപ്പെടുന്ന ‘ഗ്രീന്‍ ലെയ്സ്വിംഗ്’ പ്രാണികൾ വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഗ്രീന്‍ ലെയ്‌സ്‌വിംഗ് (ക്രിസോപ്പ പല്ലെന്‍സ്) മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആരോഗ്യകരമായ അപകടങ്ങളുണ്ടാക്കുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണമുണ്ടായതോടെയാണ് നിജസ്ഥിതി അറിയിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്.
ഈ പ്രാണികൾ രോഗങ്ങള്‍ പടര്‍ത്തില്ലെന്നും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടം ഉണ്ടാക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഗ്രീന്‍ ലെയ്സ്വിംഗ് മുഞ്ഞ പോലുള്ള ഹാനികരമായ കീടങ്ങളെ ഭക്ഷിക്കുന്നതിനാൽ ഇത് കൃഷിക്ക് ഗുണം ചെയ്യുന്ന പ്രാണിയായി മാറുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രയോജനപ്രദമായ പ്രാണികളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ മേല്‍നോട്ടത്തില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ കീടനാശിനികള്‍ ഉപയോഗിക്കരുതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വകുപ്പ് കര്‍ഷകരോട് ആവശ്യപ്പെടുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഖത്തറിലെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F