September 04, 2024
September 04, 2024
മനാമ: ബഹ്‌റൈനിൽ അടുത്ത വർഷം മുതൽ ഉച്ച വിശ്രമ നിയമം മൂന്ന് മാസം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ (ചൊവ്വ) ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
നിലവിൽ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം. എന്നാൽ, അടുത്ത വർഷം മുതൽ ജൂൺ 15 ന് ആരംഭിക്കുന്ന തൊഴിൽ നിയന്ത്രണം സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കും. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F