Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
മാർത്തോമ കോളേജ് അലുംനി ദോഹ ചാപ്റ്റർ മുപ്പതാം വാർഷിക ദിനം ആഘോഷിച്ചു

July 08, 2024

July 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മാർത്തോമ കോളേജ് അലുംനി ദോഹ ചാപ്റ്ററിന്റെ മുപ്പതാം വാർഷികാഘോഷം ദോഹ സാത്തർ റെസ്റ്റോറെന്റിൽ വിപുലമായി ആഘോഷിച്ചു.കോളേജ് അലുംനി പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.മാർത്തോമാ കോളേജ് പൂർവ്വ വിദ്യാർഥിയും, ജാക്കോബൈറ്റ് ഇടവക വികാരിയുമായ റവ.ഫാ. ഫെവിൻ ജോൺ വാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു .ചെയ്തു.

പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബങ്ങളിലെ പരസ്പര ബന്ധവും മികവും  വളർത്തിയെടുക്കാനും മാർത്തോമാ കോളേജിന്റെ പൈതൃകം ഉയർത്താനും അലുംനി കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണെന്ന് ചെയ്തുകൊണ്ട് റവ.ഫാ. ഫെവിൻ ജോൺ പറഞ്ഞു. ജനറൽ സെക്രട്ടറി നിഷാ ജേക്കബ് വാർഷിക റിപ്പോർട്ടും ട്രഷറർ ജേക്കബ് എം മാത്യു വാർഷിക കണക്കും അവതരിപ്പിച്ചു
കൾച്ചറൽ സെക്രട്ടറി  സിബു എബ്രഹാം സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷീല സണ്ണി  നന്ദിയും പറഞ്ഞു.ഖത്തർ യൂണിവേഴ്സിറ്റി എൻവിയോണ്മെന്റ് സയൻസിൽ ബിരുദം നേടി ഖത്തർ അമീറിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയ ജോഷ് ജോൺ ജിജിനെ ചടങ്ങിൽ ആദരിച്ചു. 10,+2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡും വിതരണം ചെയ്തു.വിവിധ കലാപരിപാടികൾ അരങ്ങേറി.
സിജു മോഹൻ .റോണി എബ്രഹാം ,ജിജി ജോൺ , ജെൻസൺ എന്നിവർ നേതൃത്വം നൽകി .


Latest Related News