March 21, 2024
March 21, 2024
ദോഹ: ഖത്തറിൽ നിന്ന് ഉംറക്ക് പോയ മംഗലാപുരം സ്വദേശികൾ വാഹനാപകടത്തില്‍ മരിച്ചു. മുഹമ്മദ് റമീസ് ഇഖ്ബാല്‍ (34), ഭാര്യ ഹിബ (29), റാഹ (3 മാസം), ആരുഷ് (3) എന്നിവരാണ് മരിച്ചത്. മക്കയിലേക്കുള്ള യാത്രാ മധ്യേ താഇഫിനടുത്ത് ഇന്നലെ (ബുധനാഴ്ച) രാത്രിയായിരുന്നു അപകടം. റമീസ്, ഹിബ, എന്നിവരും ഒരു കുട്ടിയും സംഭവസ്ഥലത്തുവെച്ചും മറ്റൊരു കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്.
കൂടാതെ, ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഹിബയുടെ സഹോദരി ശബ്‌നത്തിൻ്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിബയുടെ മറ്റൊരു സഹോദരി ലുബ്നയുടെ മകൻ ഈസ (4) അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഫജർ നമസ്‌കരിച്ച ശേഷമാണ് കുടുംബം ഉംറ യാത്ര ആരംഭിച്ചത്. ചൊവ്വാഴ്‌ച രാത്രി റിയാദിലെത്തി ഒരു കുടുംബവീട്ടിൽ തങ്ങിയ ശേഷം ഇന്നലെ (ബുധനാഴ്ച) രാവിലെ റിയാദിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ഇവരുടെ കാർ റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F