November 28, 2023
November 28, 2023
യുഎഇ: ദുബായില്‍ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആള്‍ക്ക് രണ്ട് വര്‍ഷം തടവ് വിധിച്ചു. 41 വയസ്സുകാരനാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലയളവിന് ശേഷം ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവുണ്ട്. ജസ്റ്റിസ് അലി അഹമ്മദ് മുഹമ്മദ് അല്‍ ബദ്‌വാവിയുടെ നേതൃത്വത്തിലുള്ള ദുബായ് ട്രാഫിക് കോടതിയാണ് അസിസ്റ്റന്റ് ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ഹമദ് അല്‍ അലിയുടെ സാന്നിധ്യത്തില്‍ ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദുബായ് ബെയ്‌റൂട്ട് സ്ട്രീറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇയാള്‍ വാഹനം ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നലുകള്‍ ശ്രദ്ധിക്കാതെ വന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F