October 07, 2024
October 07, 2024
ദില്ലി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്ദ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം ആരംഭിച്ചു. ഇന്നലെയാണ് (ഞായർ) അദ്ദേഹം ദില്ലി വിമാനത്താവളത്തിലെത്തിയത്. ഒക്ടോബർ 10 വരെ മുയിസു ഇന്ത്യയിലുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മുയിസു എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക ഉഭയകക്ഷി ചർച്ചകളടക്കം മുയിസുവിന്‍റെ സന്ദർശനത്തിൽ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം ജൂണില്‍ മൂന്നാം തവണയും പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മുയിസു ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ, അന്ന് രാഷ്ട്രീയ ചർച്ചകൾ കാര്യമായി നടന്നിരുന്നില്ല. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുയിസു രാഷട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിക്കുമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി, പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മൊയിസുവിന്റെ ഇന്ത്യാ സന്ദര്‍ശനം. എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്കില്‍ നടന്ന 79-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാല് മാസത്തിനിടെ മുയിസുവിന്റെ രണ്ടാം സന്ദര്‍ശനവും ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനവുമാണിത്. സന്ദര്‍ശനത്തിനില്‍ ഡല്‍ഹിക്ക് പുറമെ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ വിവിധ ബിസിനസ് പരിപാടികളിലും മുയിസു പങ്കെടുക്കും. മാലിദ്വീപ് പ്രസിഡണ്ടിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ബന്ധത്തിനും കൂടുതല്‍ ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം ഈ ആഴ്ച അറിയിച്ചിരുന്നു.
ഓഗസ്റ്റ് 10ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുഹമ്മദ് മുയിസുവും കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്ശങ്കര്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മാലിദ്വീപിലെത്തിയത്. മുയിസുവിന്റെ ചൈനാ അനുകൂല നിലപാടുകളെ തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാത്രമല്ല പ്രസിഡണ്ടായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സൈനികര്‍ രാജ്യം വിടണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm