February 08, 2024
February 08, 2024
റിയാദ്: റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി അധ്യാപിക മരിച്ചു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി വീണ കിരണ്‍ (37) ആണ് മരിച്ചത്. റിയാദ് മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയാണ്.
കഴിഞ്ഞദിവസം(ബുധന്‍) രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദിലെ ഹയാത്ത് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വൈകിട്ട് ആറുമണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 17 വര്‍ഷമായി പ്രവാസിയാണ്. ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍, റിയാദില്‍ മലാസിലുള്ള ഇന്റര്‍നാഷണല്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ എന്‍ജിനീയറാണ് .മകള്‍: അവന്തികാ കിരണ്‍ (മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍).നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F