Breaking News
തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,മകൾ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ | വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് | മലമ്പുഴയിലേക്ക് വിനോദയാത്ര പോയ 18 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം | മലയാള സിനിമയിലെ മുത്തശ്ശി വിടവാങ്ങി; നടി സുബ്ബലക്ഷ്മി അന്തരിച്ചു |
സംസ്കൃതി ഖത്തർ - സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ലിന്‍സി വര്‍ക്കിക്ക് 

November 19, 2023

Malayalam_Qatar_News

November 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ സംസ്കൃതി- സി.വി. ശ്രീരാമന്‍ ചെറുകഥാ സാഹിത്യ പുരസ്‌കാരം ഇംഗ്ലണ്ടിൽ നിന്നുള്ള മലയാളി എഴുത്തുകാരി ലിൻസി വർക്കിക്ക്. ​​ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി എഴുത്തുകാർക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലാണ് ലിൻസി ജേതാവായത്. അന്തരിച്ച സാഹിത്യകാരന്‍ സി.വി. ശ്രീരാമന്റെ സ്മരണക്കായാണ് ഈ മത്സരം സംഘടിപ്പിച്ചത്. 

പ്രവാസി സാഹിത്യ പുരസ്കാരത്തിന്റെ പത്താം വാർഷികത്തിൽ ഗൾഫ്, യൂറോപ്യൻ, അമേരിക്കൻ, മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 75ഓളം കഥകളാണ് ലഭിച്ചത്. ഈ 75ഓളം കഥകളിൽ നിന്നാണ് ഇംഗ്ലണ്ടി​ൽ നഴ്സായി ജോലി ചെയ്യുന്ന ലിൻസി വർക്കിയുടെ രചന തെരഞ്ഞെടുത്തതെന്ന് സംസ്കൃതി ഖത്തർ ഭാരവാഹികൾ ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ സ്ഥിരതാമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസി മലയാളികളുടെ പ്രസിദ്ധീകരിക്കാത്ത ​മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്.

‘പാദാന്‍ ആരാമിലെ പ്രണയികള്‍‘ എന്ന ലിൻസിയുടെ ചെറുകഥയ്ക്കാണ് പുരസ്കാരം നേടിയത്. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങിയ പുരസ്കാരം ഡിസംബറില്‍ ദോഹയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരന്മാരായ ടി.ഡി. രാമകൃഷ്ണന്‍, വി. ഷിനിലാല്‍, എസ്. സിതാര എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയിച്ചത്.

2017ൽ എഴുതിത്തുടങ്ങിയ ലിൻസിയുടെ കഥകൾ ഓൺലൈനിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഷുൻ, ഹാർട്ട് പെപ്പർ റോസ്‌റ്റ്, മിയ മാക്സിമ കുൽപ, നിശാചരൻ തുടങ്ങിയ ലിൻസിയുടെ നിരവധി കഥകൾ ശ്രദ്ധേയമാണ്.

'തെസ്സലോനിക്കിയിലെ വിശുദ്ധൻ' എന്ന കഥയ്ക്ക് നല്ലെഴുത്ത് ഓൺലൈൻ കൂട്ടായ്മയുടെ ‘കാഥോദയം അവാർഡ്’, 'ദ്രവശില' എന്ന കഥയ്ക്ക് അഥീനിയം യു.കെ സാഹിത്യ മത്സരത്തിൽ ഒന്നാം സമ്മാനം, 'അഡ്രിയാന' എന്ന കഥയ്ക്ക് രാത്രിമഴ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിനി ലിൻസി വർക്കി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെ കെന്റിലാണ് താമസിക്കുന്നത്. ബ്രിട്ടീക് നാഷണൽ ഹെൽത്ത് സർവിസിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ഭർത്താവ്: റെന്നി വർക്കി, മക്കൾ: വിവേക്, വിനയ.

വാർത്താസമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി ആറളയില്‍, ജനറല്‍ സെക്രട്ടറി എ.കെ. ജലീല്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്റ്ററും സംസ്കൃതി മുന്‍ ജനറല്‍ സെക്രട്ടറിയും ആയ ഇ.എം. സുധീര്‍, സംസ്കൃതി - സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്കാര സമിതി കണ്‍വീനര്‍ ബിജു പി. മംഗലം എന്നിവര്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News