October 30, 2024
October 30, 2024
കൊച്ചി: മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ്‌നെ (43) മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ ഇന്ന് (ബുധൻ) പുലര്‍ച്ചെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയില്‍ എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ഫ്‌ളാറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പനമ്പിള്ളി നഗറില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു അദ്ദേഹം.
മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്ര സംയോജകന്‍മാരില്‍ ഒരാള്‍ ആയിരുന്നു നിഷാദ് . നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സൗദി വെള്ളയ്ക്ക, ഉണ്ട എന്നീ സിനിമകളും എഡിറ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ എഡിറ്റിംഗ് നിര്‍വഹിച്ചതും അദ്ദേഹമാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം.