October 26, 2024
October 26, 2024
മക്ക- മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ മുരിക്കൽ സ്വദേശി സി.കെ മുഹമ്മദ് കുട്ടി (70) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. പരപ്പനങ്ങാടി പാലത്തിങ്ങൽ മുരിക്കൽ ബദരിയ്യ പള്ളിയുടെ മുൻ പ്രസിൻ്റായിരുന്നു.