സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു
August 25, 2024
August 25, 2024
ന്യൂസ്‌റൂം ബ്യുറോ
ജിസാൻ: സൗദിയിലെ ജിസാനിനടുത്ത് അബു അരീഷിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വെളിമുക്ക് ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52) ആണ് മരിച്ചത്. അബു അരീഷിലെ ബഖാലയിൽ രണ്ട് വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ആർദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു.
പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കൾ: സുഹാദ്, ഫസ് ലുൽ ഫാരിസ, അസ് ലഹ. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.