May 07, 2024
May 07, 2024
റിയാദ്∙ സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം വള്ളിക്കുന്ന് തേഞ്ഞിപ്പലം നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ഷെഫീഖ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അൽ കർജ് റോഡിലുണ്ടായ അപകടത്തിന് പിന്നാലെ വാഹനത്തിൽ പടർന്ന തീയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്.
പിതാവ്: അബ്ദുൽ ലത്തീഫ്, മാതാവ്: സുലൈഖ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് റഫീഖ് പുല്ലൂരിന്‍റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F