Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
അബുദാബിയിൽ നിന്ന് മുബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിൽ പുകവലിച്ചതിന് മലപ്പുറം സ്വദേശി അറസ്റ്റിൽ

August 08, 2024

August 08, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിൽ നിന്ന് മുബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിൽ പുകവലിച്ചതിന് മലയാളി അറസ്റ്റിൽ. തിങ്കളാഴ്ചയാണ് സംഭവം. മലപ്പുറം സ്വദേശി ശരത് പുറക്കലാണ് (27 വയസ്) അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

രാവിലെ 6.35ന് വിമാനം പറന്നുയർന്ന ഉടൻ തന്നെ ശരത് ശുചിമുറിയിൽ കയറി. പിന്നാലെ പുകവലിക്കാൻ തുടങ്ങി. എന്നാൽ പുക ഉയര്‍ന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങി. വിമാന ജീവനക്കാരെത്തി വാതിലിൽ കുറേ നേരം തട്ടിയെങ്കിലും പത്ത് മിനുട്ടോളം കഴിഞ്ഞ ശേഷമാണ് ഇയാൾ വാതിൽ തുറന്നത്. തുടര്‍ന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ  ജീവനക്കാർ പിടിച്ചെടുത്തു. വിമാനത്തിൽ നിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റിയും മുംബൈ പോലീസിന് കൈമാറിയിട്ടുണ്ട്. സഹർ പൊലീസാണ് മുംബൈയിൽ ശരത്തിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാർച്ച് മുതൽ ഇത് എട്ടാമത്തെ കേസാണ് വിമാനത്തിനകത്ത് പുകവലിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ മുന്നിലെത്തുന്നത്. നേരത്തെ എയര്‍ ഇന്ത്യ വിമാനത്തിൽ പുകവലിച്ചതിന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലും മലയാളി യുവാവ് പിടിയിലായിരുന്നു.


Latest Related News