Breaking News
ലോകകപ്പിലേക്ക് ഒരു ഗോൾ,ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തിൽ ഖത്തറിന് വെല്ലുവിളിയുയർത്താൻ ഉസ്‌ബെക്കിസ്ഥാൻ | അൽഖോർ ലുലു മാളിന് സുസ്ഥിരതാ മികവിനുള്ള പുരസ്കാരം | മലപ്പുറം തിരൂർ സ്വദേശി അജ്മാനിൽ നിര്യാതനായി | ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ നടന്ന മഴ തേടിയുള്ള പ്രാർത്ഥനയിൽ ആയിരങ്ങൾ പങ്കെടുത്തു | മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തിയാൽ തടവും പിഴയും,ഒമാനിലെ പുതിയ മാധ്യമ നിയമം ഇങ്ങനെ | സൗദിയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ അമീർ നാളെ തുർക്കി സന്ദർശിക്കും | ഖത്തറിലെ ക്ളീനിങ് കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം | മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി | ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ ഇന്റർവ്യൂ വെള്ളിയാഴ്ച |
കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും

April 29, 2024

news_malayalam_arrest_updates_in_kuwait

April 29, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും 12 വർഷം തടവും 34 ദശലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ചു. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഭേദഗതി ചെയ്യാൻ അപ്പീൽ കോടതി വിധിച്ചതോടെ രണ്ട് വർഷം കൂടി തടവ് ശിക്ഷക്ക് വിധിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് 10 വർഷത്തെ തടവും വഞ്ചനാ കുറ്റത്തിന് രണ്ട് വർഷം അധിക തടവും കോടതി ശരിവെച്ചു. കൂടാതെ, 34 ദശലക്ഷം കുവൈത്തി ദിനാർ പിഴ കോടതി നിലനിർത്തുകയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സമ്പാദ്യം കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. 

പ്രതികൾക്കെതിരായ ശിക്ഷ ഭേദഗതി ചെയ്യാൻ അപ്പീലിനിടെ ഇരകളുടെ അഭിഭാഷകൻ അബ്ദുൽ മുഹ്സിൻ അൽഖത്താൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ തീവ്രത കണക്കിലെടുത്ത് പിഴകൾ വർദ്ധിപ്പിക്കണമെന്ന് വാദിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി ശിക്ഷ വർധിപ്പിച്ചത്.

നേരത്തെ പ്രതികൾക്ക് 10 വർഷം കഠിന തടവും കമ്പനിക്ക് 34 ദശലക്ഷം ദിനാർ പിഴയും സ്വത്തുക്കൾ കണ്ടുകെട്ടലുമാണ് ക്രിമിനൽ കോടതി പ്രാഥമികമായി വിധിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിച്ചതിലും വിദേശത്ത് നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്ന പദ്ധതികളിലൂടെ 400-ലധികം പൗരന്മാരടക്കമുള്ള അറബികളെയും വഞ്ചിച്ചതിലും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ വിധി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News