November 27, 2023
November 27, 2023
അഹമ്മദാബാദ്: ഗുജറാത്തിൽ ഇടിമിന്നലേറ്റ് 24 പേർ മരിച്ചു. ഇന്നലെ (ഞായറാഴ്ച) സംസ്ഥാനത്ത് പെയ്ത തീവ്രമായ കാലവർഷക്കെടുതിയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലിലാണ് ഇത്രയും മരണങ്ങളുണ്ടായതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്.ഇ.ഒ.സി) അറിയിച്ചു. ദഹോദിൽ 4 പേരും, ബറൂച്ചിൽ 3 പേരും, താപിയിൽ 2 പേരും, അഹമ്മദാബാദ്, അംറേലി, ബനാസ്‌കന്ത, ബോതാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹൽ, സബർകന്ത, സൂറത്ത്, സുരേന്ദ്ര നഗർ, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.
സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F