November 15, 2023
November 15, 2023
ഗസ: ഗസയിലെ അൽ ഷിഫ ആശുപത്രി പരിസരത്ത് മൃതദേഹം കൂട്ടമായി സംസ്കരിച്ചതായി റിപ്പോർട്ട്. 179 പേരുടെ മൃതദേഹം ഒരുമിച്ച് സംസ്കരിച്ചതായി ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഏഴു കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങൾ സംസ്കരിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
‘‘മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ ഞങ്ങൾ നിർബന്ധിതരായി’’ – ഡോ. മുഹമ്മദ് അബു സൽമിയ പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാത്തതിനാലാണ് നിരവധി ആളുകൾക്ക് അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നതെന്ന് ഓർത്തോപീഡിക് സർജൻ ഫാദൽ നയീം പറഞ്ഞു. അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് ഗസയിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഇതിൽ 3 ശിശുക്കളും ഉണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ധന ക്ഷാമം തുടർന്നാൽ കൂടുതൽ കുട്ടികളുടെ ജീവൻ അപകടത്തിലാവുമെന്ന് അധികൃതർ ഊന്നി പറഞ്ഞു. ഗസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്സും ഇസ്രയേൽ സേന നിയന്ത്രണത്തിലാക്കിയതായാണ് റിപ്പോർട്ട്.
അതേസമയം, അല്‍ ഷിഫ ആശുപത്രിയുടെ പ്രവേശന കവാടം ഇസ്രയേല്‍ സൈന്യം അടച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ആക്രമണങ്ങളില്‍ പരിക്കേറ്റവരും അഭയാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് പേര്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മെഡിക്കല്‍ സാധനങ്ങളും ഭക്ഷണങ്ങളും ആശുപത്രിയിലേക്ക് എത്തിച്ചിരുന്ന ആംബുലന്‍സുകളെ ആശുപത്രിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ഇസ്രയേല്‍ സൈന്യം അനുവദിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F