July 04, 2024
July 04, 2024
ദോഹ: ഖത്തറിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഹിൽട്ടൺ സാൽവ ബീച്ച് റിസോർട്ട് & വില്ലാസിൽ വനിതകൾക്കായി കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വനിതകൾക്ക് മാത്രമായുള്ള ‘ലേഡീസ് ഒൺലി വാട്ടർപാർക്ക് ഡേ’യിൽ സുഖകരമായ കാലാവസ്ഥയിൽ ഒരു പകൽ ആസാദിച്ച് തിരികെപോകാം.. കഴിഞ്ഞ മാസത്തെ ഉദ്ഘാടന പരിപാടിയുടെ വൻ വിജയവും, റിസോർട്ടിന്റെ പ്രതിവാര ലേഡീസ് നൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുത്താണ്, പുതിയ ഓഫർ പ്രഖ്യാപിച്ചത്.
ഹിൽട്ടൺ സാൽവ ബീച്ച് റിസോർട്ട് & വില്ലാസിൽ എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെ സ്ത്രീകൾക്ക് മാത്രമായി വാട്ടർപാർക്കിൽ പ്രവേശിക്കാം. ചൂടുള്ള മാസങ്ങളിൽ ഉടനീളം ഈ ആനുകൂല്യം ലഭിക്കും.. സ്ത്രീകൾക്ക് സ്വകാര്യവും സുഖപ്രദവുമായ എല്ലാ ആകർഷണങ്ങളും ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. അതേസമയം, റിസോർട്ട് അതിഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ബാക്കിയുള്ളവർക്ക് 195 ഖത്തർ റിയാലിന് ഡേ പാസുകൾ സ്വന്തമാക്കാം.
വാട്ടർപാർക്കിൽ 19 ആകർഷകമായ കാഴ്ചകളും 30 ത്രില്ലിംഗ് റൈഡുകളും ഉണ്ട്. ലേഡീസ്-ഓൺലി വാട്ടർപാർക്ക് ഡേയിൽ പങ്കെടുക്കുന്ന അതിഥികൾക്ക് റിസോർട്ടിന്റെ കുളത്തിലേക്കും കടൽത്തീരത്തിലേക്കും പ്രവേശനം അനുവദിക്കും. സന്ദർശകരെ ഊർജസ്വലമാക്കാൻ, വൈവിധ്യമാർന്ന ഭക്ഷണ പാനീയങ്ങളും വാട്ടർപാർക്കിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.salwabeachresort.qa എന്ന വെബ്സൈറ്റ് സന്ദർശിക്കാം, അല്ലെങ്കിൽ +974 4423 6666 എന്ന നമ്പറിൽ ബന്ധപ്പെടാം.