Breaking News
കേരളത്തെ നടുക്കിയ 'കഷായ ചാലഞ്ച്', കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി | സിറിയക്ക് പിന്തുണ,ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി ഡമാസ്കസിലെത്തി | വാരാന്ത്യത്തിൽ കാറ്റിന് സാധ്യത,ഖത്തറിൽ കടലിൽ പോകുന്നവർക്ക് മുന്നറിയിപ്പ് | മലപ്പുറം പള്ളിക്കൽ സ്വദേശി മദീനയിൽ നിര്യാതനായി | ഖത്തറിലെ പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം | പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31-ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം | വെടിനിർത്തൽ കരാർ അധിനിവേശ ഫലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അമീർ | ക്യൂവിൽ നിന്ന് വിയർക്കേണ്ട,കൊച്ചിയിലടക്കം വിദേശയാത്രക്കാർക്ക് സൂപ്പർഫാസ്റ്റ് ഇമിഗ്രെഷൻ സൗകര്യം | സാഹിബും സ്രാങ്കുമായി നടൻ സലീംകുമാറും സമദാനിയും ദോഹയിൽ | ആശങ്ക വേണ്ട,ഖത്തർ വിപണിയിലുള്ള പിനാർ ചീസുകൾ സുരക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം |
കുവൈത്തിൽ ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് തടവിന് പകരം ഇനി നിർബന്ധിത സാമൂഹിക സേവനം

July 10, 2024

news_malayalam_new_rules_in_kuwait

July 10, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് തടവിന് പകരം നിർബന്ധിത സാമൂഹികസേവനം നൽകാൻ നീതിന്യായ മന്ത്രാലയം തീരുമാനിച്ചു. 2 മാസത്തിൽ കൂടാത്ത തടവിന് വിധിക്കപ്പെട്ടവർക്കാണ്  സാമൂഹിക സേവനത്തിന് അവസരമൊരുക്കുന്നത്. ഗതാഗതം, മുനിസിപ്പാലിറ്റി, പ്രിന്റിങ് ആൻഡ് പബ്ലിഷിങ് തുടങ്ങിയ നിയമലംഘനങ്ങളിൽപ്പെട്ട് ഹ്രസ്വകാല തടവിന് വിധിക്കപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. 

സാമൂഹിക സേവനത്തിലേക്ക് കുറ്റവാളികളെ ആകർഷിക്കുന്നതിലൂടെ തെറ്റ് തിരുത്തി ജീവിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. കോടതി നടപടികൾ ലഘൂകരിക്കാനും വേഗത്തിൽ കേസ് തീർപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചില കേസുകളുടെ വിചാരണ ഓൺലൈൻ വഴിയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News