February 03, 2024
February 03, 2024
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗാത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. നിയമ ലംഘകര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് മൊബൈല്‍ ഐഡി, സഹേല്‍ ആപ്പ് എന്നിവയിലൂടെ പ്രാവസികള്‍ ലൈസന്‍സിന്റെ സാധുത പരിശോധിക്കണമെന്നും അതോറിറ്റി പറഞ്ഞു. മുന്‍കൂട്ടി അറിയിക്കാതെ ലൈസന്‍സുകള്‍ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം 145 പ്രവാസികളെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F