May 11, 2024
May 11, 2024
കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് വീണ്ടും പിരിച്ചുവിട്ടു. അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റേതാണ് നടപടി. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് അമീര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാലുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ അമീറും മന്ത്രിസഭയും ഏറ്റെടുക്കും.
സാമൂഹിക സുരക്ഷാ നിയമങ്ങൾ പുനഃപരിശോധിക്കുമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അമീർ വ്യക്തമാക്കി. ജുഡീഷ്യറി, സുരക്ഷ എന്നീ രണ്ട് അടിസ്ഥാന സ്തംഭങ്ങളിൽ അധിഷ്ഠിതമാണ് രാജ്യം. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള ബഹുമാനം ഭരണ സംവിധാനത്തോടുള്ള ബഹുമാനമാണ്. അവരുടെ അന്തസ്സ് വിട്ടുവീഴ്ച ചെയ്യാൻ ഞാൻ അനുവദിക്കില്ല.”
“നമ്മുടെ രാജ്യം പ്രയാസകരമായ സമയങ്ങളിലൂടെയാണ് കടന്നുപോയത്, ഈ സാഹചര്യങ്ങളിൽ നിന്ന് കരകയറണം. ഭരണഘടനാ ചട്ടങ്ങൾ ലംഘിക്കുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ചിലർ വെച്ചുപൊറുപ്പിക്കാനാവാത്ത വിധം അതിരു കടക്കുകയാണ്. ചില പ്രതിനിധികൾ അമീറിന്റെ അധികാരങ്ങളുടെ കാതലായ ഭാഗങ്ങളിൽ ഇടപെടാൻ വരെ തയ്യാറായി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ തടസ്സപ്പെടുത്തുന്നതും പൊതു പണം പാഴാക്കുന്നതും അനുവദനീയമല്ല.
ആരും നിയമത്തിന് അതീതരല്ല. പൊതുപണം കൈപ്പറ്റുന്ന ആരായാലും അയാളുടെ സ്ഥാനമോ ശേഷിയോ പരിഗണിക്കാതെ ശിക്ഷിക്കപ്പെടും. സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്തസ്സ് വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കില്ല.
സുരക്ഷ വളരെ പ്രധാനപ്പെട്ട വിഷയമാണ് അതിൽ താൻ അതീവ ശ്രദ്ധ ചെലുത്തും. മുൻ വർഷങ്ങളിൽ രാജ്യം അനുഭവിച്ച അനാരോഗ്യകരമായ അന്തരീക്ഷം അഴിമതിയുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചുവെന്നും അമീർ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F