May 21, 2024
May 21, 2024
കുവൈത്ത് സിറ്റി: `കുവൈത്തില്‍ ഫാമിലി റെസിഡന്‍സ് ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബാച്ചിലര്‍മാര്‍ താമസിക്കുന്ന ഏഴ് കെട്ടിടങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഹവല്ലി, ജബ്രിയ, സല്‍വ മേഖലയിലാണ് സംഭവം. ആഭ്യന്തര- വൈദ്യുതി മന്ത്രാലയങ്ങള്‍, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ എന്നിവയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തിയ കാമ്പയിന്റെ ഭാഗമായാണ് നടപടി. ഫാമിലി റസിഡന്‍സ് ഏരിയയില്‍ ബാച്ചിലര്‍മാര്‍ താമിസിക്കുന്നതിനെതിരെ നേരത്തെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
നിയമലംഘനങ്ങള്‍ ഹോട്ട്ലൈന്‍ നമ്പറായ 139 വഴിയോ 24727732 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F