Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്കുള്ള അലവന്‍സില്‍ ഭേദഗതി വരുത്തി

April 28, 2024

news_malayalam_kuwait_increases_work_allowance_of_nurses

April 28, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും നഴ്സിംഗ് ജീവനക്കാര്‍ക്കുള്ള അലവന്‍സില്‍ ആരോഗ്യ മന്ത്രാലയം ഭേദഗതി പ്രഖ്യാപിച്ചു. നഴ്സുമാരെ അവരുടെ ജോലിയിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ ആകര്‍ഷകമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. അല്‍-അന്‍ബ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ ഭേദഗതികള്‍ക്ക് അനുസരിച്ച്, 'തൊഴില്‍ സ്വഭാവം' അലവന്‍സ് ഭേദഗതിയില്‍ കാറ്റഗറി 'സി' എന്ന വിഭാഗം നിര്‍ത്തലാക്കി, അതിന്റെ ഗുണഭോക്താക്കളെ 'ബി' വിഭാഗത്തിലേക്ക് മാറ്റി. ചില വിഭാഗങ്ങളെ 'ബി' ല്‍ നിന്ന് 'എ' ലേക്ക് ഉയര്‍ത്തുകയും ചെയ്തു. കാറ്റഗറിയും ജോലിയുടെ സ്വഭാവവും അടിസ്ഥാനമാക്കി 30 മുതല്‍ 50 ദിനാര്‍ വരെയാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചത്. കുവൈത്ത് പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെയുള്ള യോഗ്യരായ നഴ്സിംഗ് ജീവനക്കാര്‍ക്ക് പുതിയ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News