May 25, 2024
May 25, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതി വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമങ്ങൾ കർശനമാക്കുന്നത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ട്രാഫിക് ഫൈനുകൾ കൂടും.
മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവോ 1,000 മുതൽ 3,000 ദിനാർ വരെ പിഴയോ ലഭിക്കും. ഡ്രൈവിങ്ങിനിടെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ചാൽ മൂന്ന് മാസം തടവോ 300 ദിനാർ പിഴയോ, വേഗപരിധി ലംഘിച്ചാൽ മൂന്ന് മാസത്തെ തടവോ 500 ദിനാർ വരെ പിഴയോ ലഭിക്കും.
നിയമം ലംഘിച്ച് കാറിന് ടിന്റിങ് നൽകിയാൽ രണ്ട് മാസം തടവോ 200 ദിനാർ വരെ പിഴയോ ചുമത്തും. പത്ത് വയസ്സിൽ താഴെയുള്ള കുട്ടിയെ മുൻ സീറ്റിൽ ഇരുത്തിയാൽ 100 മുതൽ 200 ദിനാർ വരെ പിഴ ഉണ്ടാകും. അഗ്നിശമന സേനാംഗങ്ങൾക്കും ആംബുലൻസുകൾക്കും പൊലീസിനും വഴി നൽകാതിരുന്നാൽ 250 മുതൽ 500 ദിനാർ വരെ പിഴ ഈടാക്കും. കുട്ടികളോ വളർത്തുമൃഗങ്ങളോ വാഹനത്തിൽ നിന്ന് തല പുറത്തേക്കിട്ടാൽ 75 ദിനാർ പിഴയും ലഭിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F