February 04, 2024
February 04, 2024
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി ആഭ്യന്തര മന്ത്രാലയം ട്രാഫിക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച 'ഓണ്‍ വണ്‍ ഹാര്‍ട്ട്' എന്ന ക്യാമ്പെയ്‌ന്റെ ഭാഗമായി എട്ട് മാര്‍ഗനിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. കുട്ടികളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ഡ്രൈവര്‍മാരും നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
1) സീറ്റ് ബെല്‍റ്റ് - വാഹനങ്ങളില്‍ എല്ലാ വിദ്യാര്‍ത്ഥികളും സീറ്റ് ബെല്‍റ്റുകള്‍ ധരിക്കുന്നത് ഉറപ്പാക്കുക
2) കുറഞ്ഞ വേഗതാ മേഖലകള്‍ - വേഗത കുറയ്‌ക്കേണ്ട സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കുക, സ്‌കൂളുകള്‍ക്ക് സമീപത്ത് ഡ്രൈവിംഗ് വേഗത കുറയ്ക്കുക.
3) ചൈല്‍ഡ് സേഫ്റ്റി പരിശോധന - ഡ്രൈവിംഗിന് തൊട്ട്മുന്‍പ് വാഹനത്തിന് ചുറ്റും സമഗ്രമായ പരിശോധന നടത്തുക, വാഹനങ്ങളുടെ സമീപത്ത് കുട്ടികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക
4) വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുക - വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുക
5) ഗതാഗത തടസ്സം ഒഴിവാക്കുക - സ്‌കൂള്‍ പരിസരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക
6) പിക്ക്-അപ്പ് , ഡ്രോപ്പിംഗ് പോയിന്റുകളില്‍ കൃത്യത പാലിക്കുക - വാഹനങ്ങളില്‍ നിന്ന് ഇറങ്ങുന്നതില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക
7) പിന്‍സീറ്റ് നിയമം - പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ എപ്പോഴും വാഹനത്തിന്റെ പിന്‍സീറ്റില്‍ മാത്രം ഇരുത്തുക
8) നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുക - ട്രാഫിക് കുറവുള്ള ഇതര റൂട്ടുകള്‍ കണ്ടെത്തുന്നതിന് മാപ്പുകള്‍ ഉപയോഗിക്കുക
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F